Friday, 15 September 2017

ഒരു ദേശത്തിന്റെ കഥ ,രവീന്ദ്രന്റെ യാത്രകൾ, എം.കെ രാമചന്ദ്രന്റെ ഹിമാലയ യാത്രകൾ തുടങ്ങിയ പുസ്തകങ്ങൾ വായിച്ചും ,കേട്ടറിഞ്ഞും തുടങ്ങിയതാണ് യാത്രകളോടുള്ള പ്രിയം. അത് ചില സമയങ്ങളിൽ ഏറിയും കുറഞ്ഞും അനുഭവപ്പെടും. ചില സൌഹൃദങ്ങൾ അതിന് ആക്കം കൂട്ടും. ചില യാത്രകൾ ഒരു മുന്നറിവുമില്ലാതെ സംഭവിക്കും, ചില യാത്രകൾക്ക് സൌഹൃദങ്ങളായിരിക്കും കാരണം.ചില യാത്രകൾ ധാരാളം സൌഹൃദങ്ങൾ നേടിത്തരും. അങ്ങിനെയിരിക്കുമ്പോൾ എന്തോ ഒരു തോന്നൽ നമ്മളെ ബാധിക്കും ഒരു യാത്ര പോയാലോ എന്ന്. അങ്ങിനെ തോന്നിയ ആഗ്രഹമാണ് എന്നെ കൈലാസത്തിലെത്തിച്ചത്. പലരും ചോദിക്കുന്നതും പറയുന്നതും കേട്ടിട്ടുണ്ട് കൈലാസത്തിൽ എന്തെങ്കിലും അത്ഭുതം ദർശിച്ചോ എന്ന് അതിനുത്തരം പലതാണ്. ആദ്യത്തെ അത്ഭുതം കൈലാസത്തിലെത്താനുള്ള അവസരം ഈശ്വരൻ എനിക്ക് നൽകിയത്, ഒരു ചെറിയ ശാരീരിക അസ്വസ്ഥതപോലും വരുത്താതെ പരിക്രമം നടത്താനായത് , ഈ കുറിപ്പെഴുതാനുള്ള അവസരം നൽകിയത് ഇതെല്ലാം അത്ഭുതങ്ങൾ തന്നെ. യാത്രക്കായി പലരും പലവിധത്തിൽ എന്നെ സഹായിച്ചു. മാതാപിതാക്കൾ , സഹോദരൻ, ബന്ധുക്കൾ,സഹപ്രവർത്തകർ, മേലധികാരികൾ, സുഹൃത്തുക്കൾ ഇവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു. എല്ലാവർക്കുമായുള്ള പ്രർത്ഥന കൈലാസത്തിൽ ഈശ്വരന് മുമ്പാകെ സമർപ്പിച്ചു.

No comments:

Post a Comment